Not able to read this blog, please install malayalam font from following link

അശകുശല്‍ വായിച്ചവര്‍

Sunday, March 21, 2010

അശകുശല്‍ ഉന്നതാധികാര സമിതി ബാംഗ്ളൂരില്‍ സമാപിച്ചു.

അശകുശല്‍ ഉന്നതാധികാര സമിതി ബാംഗ്ളൂരില്‍ സമാപിച്ചു.

.....................................................................................................................................

ബാംഗ്ളൂര്‍: അശകുശല്‍ ഉന്നതാധികാര സമിതി ബാംഗ്ളൂരില്‍ സമാപിച്ചു. ബാംഗ്ളൂരിലെ വുഡ് ലാന്‍ഡ്സ് ഹോട്ടലില്‍ അതീവ രഹസ്യമായി നടന്ന ത്രിദിന ഉന്നതാധികാര സമിതിയില്‍ ചെയര്‍മാന്‍ ഫാദര്‍ ജെ. ചാക്കാല, ചീഫ് എഡിറ്റര്‍ ഡോ. വി. കുന്‍സുരുള, എഡിറ്റര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. കോന്‍സ് എന്നിവര്‍ പങ്കെടുത്തു.

അശകുശല്‍ മാറാട് എഡിഷന്‍ ഉടനെ ...

ബാംഗ്ളൂര്‍: അശകുശല്‍ മാറാട് എഡിഷന്‍ ആലോചനയില്‍ ഉണ്ടെന്ന്‌ ചെയര്‍മാന്‍ ഫാദര്‍ ജെ. ചാക്കാല അറിയിച്ചു. ഇതിനായുള്ള സാധ്യതകള്‍ ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു. അശകുശലിന്‍റെ ഈ വര്‍ഷത്തെ വിശിഷ്ട സേവാ മെഡല്‍ ചീഫ് സബ് എഡിറ്റര്‍ ശ്രീ. ജെ. പാലോളിയ്ക്ക് സമ്മാനിക്കുമെന്നും ഫാദര്‍ ജെ. ചാക്കാല പറഞ്ഞു. ത്രിദിന ഉന്നതാധികാര സമിതി യോഗത്തിനു ശേഷം ചീഫ് എഡിറ്റര്‍ ഡോ. വി. കുന്‍സുരുള ദോഹയ്ക്ക് മടങ്ങി. പല നിര്‍ണായക തീരുമാനങ്ങളും ഉന്നതാധികാര സമിതി എടുത്തതായാണ് അറിയുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും സന്ദര്‍ശിക്കുക: http://www.pathayapuram.ning.com/

.....................................................................................................................................................................

Wednesday, February 10, 2010

വഴുതന നിരോധനം ; പത്തായപുരത്ത് ഫെമിനൈന്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം ഇരമ്പി.

പൂച്ചക്കുന്ന്: വഴുതന നിരോധനത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം. പത്തായപുരം ആസ്ഥാനമായുള്ള

'' ഫെമിനൈന്‍ പി.പുരം'' എന്ന വനിതാ സംഘടനയുടെ നേതൃത്വത്തില്‍ അണിചേര്‍ന്ന പ്രതിഷേധ റാലിയില്‍ എല്‍ എഫ് നാരിമാരും ആര്യഭട്ടന്‍ മങ്കമാരും അണിനിരന്നു. പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനും വ്യാപകമാക്കാനും

പൂച്ചക്കുന്നില്‍ ചേര്‍ന്ന യോഗം ആഹ്വാനം ചെയ്തു. ഫെമിനൈന്‍ പി. പുരം പ്രസിഡന്‍റ് വത്സല ക്ളിമു ഉത്ഘാടനം നിര്‍വ്വഹിച്ചു.

ഇതിനിടെ പത്തായപുരത്തെയും മച്ചുനാട്ടിലെയും വിധവാ യൂണിയന്‍ പ്രവര്‍ത്തകരില്‍ ചിലര്‍ ആത്മാഹുതി ശ്രമം നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

( അശകുശല്‍ ന്യൂസ് )

Wednesday, December 2, 2009

ഒളിവിലെ ഓര്‍മ്മകള്‍

അശകുശല്‍ ബുക്സ് പ്രസിദ്ധീകരിച്ച കുണ്ടത്തില്‍ കുഞ്ഞുവറീതിന്‍റെ ആത്മ കഥ , ഒളിവിലെ ഓര്‍മ്മകള്‍ 12 -ആം പതിപ്പ് പുറത്തിറങ്ങി. ആയിരത്തില്‍ പരം പേജുകളുള്ള ഈ ഗ്രന്ഥത്തിന്‍റെ മുഖവില 650 രൂപ. ഇപ്പോള്‍ പണമടക്കുന്നവര്‍ക്ക് 500 രൂപയ്ക്കു പുസ്തകം ലഭിക്കുന്നു. ഈ ആനുകൂല്യം ഡിസംബര്‍ 31 വരെ മാത്രം. നിങ്ങളുടെ കോപ്പി ഉടനെ ഉറപ്പുവരുത്തുക.

Tuesday, December 1, 2009

ചരിത്രപരമായ ഒരു വിഢിത്തത്തിന്‍റെ നേര്‍ക്കാഴ്ച

അവര്‍ നമ്മെ പൂള താങ്ങികള്‍ എന്ന് വിളിച്ചത് എന്തുകൊണ്ട്? വിശകലനങ്ങള്‍ ആരംഭിക്കുന്നു.
......................................................................................................................................................................

പ്രൊഫസര്‍ പാച്ചാളം വാസു.
പത്തായപുര സര്‍വ്വകലാശാലയില്‍ ചരിത്ര വിഭാഗം മേധാവിയാണ് ലേഖകന്‍.

......................................................................................................................................................................

പൂ താങ്ങി എന്നത് ചരിത്രപരമായ ഒരു വിഢിത്തത്തിന്‍റെ നേര്‍കാഴ്ചയായി ചരിത്രം രേഖപ്പെടുത്തുന്നു. പക്ഷെ ഈ ചരിത്രത്തില്‍ എത്രമാത്രം ശരിയുണ്ട്?

ഒരാള്‍ പൂളമരം മുറിക്കുന്നു. കുന്നത്തേല്‍ കുഞ്ഞുതോമ സ്വന്തം ചുമലുകൊണ്ട് മുറിഞ്ഞു വീണ പൂള മരം താങ്ങുന്നു. ഇതിനെയാണ് എതിര്‍ ശക്തികള്‍ ചരിത്രപരമായ വിഢിത്തമായി കുറിച്ചുവെച്ച് പത്തായപുരത്തുകാരെ ആജീവാനന്ത വിഢികളായി ഗണിച്ചുപോന്നത്.



അന്ന് പത്തായ പുരത്തിന്‍റെ മുഖ്യ ശത്രുരാജ്യം ആയിരുന്ന ലിപ്പന്‍ സിറ്റി യില്‍ നിന്നും വന്നതായിരുന്നു ആ മരം വെട്ടുകാരന്‍. കുന്നത്തേല്‍ കുഞ്ഞുതോമ സ്വന്തം ചുമലുകൊണ്ട് പൂള മരം താങ്ങി കഥ അയാളാണ് നാടാകെ പാടി നടന്നത്.



സത്യത്തില്‍ സംഭവിച്ചത് എന്താണെന്ന് പില്‍ക്കാലത്ത് കുന്നത്തേല്‍ കുഞ്ഞുതോമയുടെ ജീവിത രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.



മഹാ മണ്ടനായ മരം വെട്ടുകാരന്‍ ഇരിക്കുന്ന കൊമ്പായിരുന്നു വെട്ടിക്കൊണ്ടിരുന്നത്. അതുവഴിയെ സഞ്ചരിക്കുകയായിരുന്ന കുന്നത്തേല്‍ കുഞ്ഞുതോമ ഈ കാഴ്ച കാണുകയും മരച്ചുവട്ടിലേക്ക് ഓടിയെത്തുകയും ചെയ്തു. അപ്പോഴേക്കും പൂള മരക്കമ്പ് മരംവെട്ടുകാരനോടൊപ്പം താഴേക്ക്. അപ്പോള്‍ കുഞ്ഞുതോമ ചുമലുകൊണ്ട് മരം വെട്ടുകാരനെ താങ്ങി അയാളുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു.



ഇതാണ് യാഥാര്‍ത്ഥ്യം എന്നിരിക്കെ അപവാദം പ്രചരിപ്പിച്ച് ഒരു ജനതയെ ഒന്നടങ്കം പൂളതാങ്ങികള്‍ എന്ന് മുദ്രകുത്തുകയായിരുന്നു.



പത്തായപുരം ഹിസ്റ്റോറിക്കല്‍ ഡിപ്പാര്‍ട്മെന്‍റ് വളച്ചൊടിക്കപ്പെട്ട ഇത്തരം ചരിത്രങ്ങള്‍ തിരുത്തി സംരക്ഷിക്കുന്ന ചുമതല ഏറ്റെടുത്തുകഴിഞ്ഞു.

Thursday, November 26, 2009

സ്മൃതി

അഭിനവസച്ചി

........................

ഞങ്ങളുടെ

ഉപോല്‍ബലകമായ

വിപ്ലവവീര്യങ്ങള്‍ക്കുവേണ്ടി,

മണക്കാത്ത ലഹരികൊണ്ട്

കുടുംബകോടതിയുടെ

നാസാദ്വാരത്തെ

കബളിപ്പിക്കെണ്ടാതായ

രാവുകള്‍ക്ക്‌ വേണ്ടി,

തീര്‍ച്ചയായും...

ഒരിക്കലും മാറാത്ത

ഞങ്ങളുടെ

സാന്ധ്യരോഗങ്ങള്‍ക്കുള്ള

മരുന്നിനുവേണ്ടി...

ഡോക്ടര്‍ കന്താര്‍,

സ്വര്‍ഗ്ഗത്തിലെ

വനവലാകയായ

ചങ്ങാതീ,

ജീവിതത്തില്‍ ഒരിക്കലെങ്കിലും

ഞങ്ങള്‍ അങ്ങയെ

കാത്തുനില്‍ക്കാതിരുന്നിട്ടില്ല....